തിരുവനന്തപുരം: ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 6വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. ഏഴിന് താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുള്ള എല്ലാ കോളേജിലേക്കും കോഴ്സിലേക്കും ഓപ്ഷൻ നൽകണം. ഫോൺ: 0471 2525300.
പി.ജി ഹോമിയോ അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ഹോമിയോ കോളേജുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ. 6ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.cee.kerala.gov.in.
പി.ജി മെഡിക്കൽ: അപേക്ഷിക്കാൻ വീണ്ടും അവസരം
നീറ്റ് പരീക്ഷയിൽ യോഗ്യത നേടി പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 7ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ: ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം വെബ്സൈറ്റിൽ.
പി.ജി മെഡിക്കൽ അപേക്ഷയിലെ അപാകത പരിഹരിക്കാം
പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചതിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്തവരുടെ രേഖകളിൽ അപാകതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.inൽ ലഭ്യമാക്കി. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ആറിന് രാത്രി 12നകം അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |