ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ ഏർപ്പെടുത്തിയ ഈ വർഷത്തെ രാജാ രവിവർമ്മ സമ്മാൻ കേരള ലളിതകല അക്കാഡമി ചെയർമാനും വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്തിന് സമ്മാനിച്ചു. ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ജി.സി. മുർമുവിൽ നിന്ന് മുരളി അവാർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ ആർ.പി.എൻ. സിംഗ് എം.പി, നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ട് ഡയറക്ടർ ജനറൽ സഞ്ജീവ് കിഷോർ ഗൗതം, നടനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ഡെ, കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ തുടങ്ങിയവർ പങ്കെടുത്തു. മുരളി അടക്കം എട്ടുപേർക്കാണ് അവാർഡ് സമ്മാനിച്ചത്.
തൃശൂർ മുല്ലശ്ശേരി സ്വദേശിയായ മുരളി ചീരോത്ത് തൃശൂർ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നിന്ന് കലാപഠനവും ശാന്തിനികേതനിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ ശേഷമാണ് ദൃശ്യകലാ രംഗത്ത് സജീവമായത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങളടക്കം നടത്തിയിട്ടുണ്ട്. കേരള ലളിതകല അക്കാഡമി അവാർഡ്, കനോരിയ സ്‌കോളർഷിപ്പ്, സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: വിദ്യ ഉദയൻ (ആർക്കിടെക്ട്-അർബൻ പ്ളാനർ), മക്കൾ: ഇസ്രാ മുരളി, ക്രിഷ് മുരളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |