തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആംബുലൻസിൽ തൃശൂർ പൂരസ്ഥലത്തെത്തിയെന്ന വിവാദത്തിൽ കേസെടുത്ത തൃശൂർ ഈസ്റ്റ് പൊലീസ് തെളിവുശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി സുരേഷ്‌ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി.സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
അതേസമയം, ചേലക്കര തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി നടത്തിയ 'ഒറ്റ തന്ത' പ്രയോഗവുമായി ബന്ധപ്പെട്ട് എന്ത് നടപടിയെടുക്കാമെന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. ഇതിന്റെ തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ കോൺഗ്രസ് മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപിനോട് ചേലക്കര പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം അനൂപിന്റെ മൊഴിയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |