കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ സാക്ഷിയായ തിരൂർ സതീശന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സംഘത്തിന് തുടരന്വേഷണം നടത്താമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയിൽ നിന്നാണ് പൊലീസ് നിയമോപദേശം തേടിയത്. സതീശന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം.
കുഴൽപ്പണം കവർച്ച ചെയ്ത സംഘത്തിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിചാരണക്കോടതിയിൽ അപേക്ഷ നൽകി തുടരന്വേഷണമാകാമെന്നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തുടരന്വേഷണം നടത്തി ഇ.ഡിക്ക് വീണ്ടും റിപ്പോർട്ട് നൽകാനും അന്വേഷണ സംഘത്തിന് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |