കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിൽ ഇത്തവണ പങ്കെടുക്കുന്നത് 1461 കുട്ടികൾ. എല്ലാ ജില്ലകളിൽ നിന്നും മേളയിൽ കുട്ടികളുടെ പ്രാതിനിധ്യമുണ്ട്. 112 കുട്ടികൾ വരെ പങ്കെടുക്കുന്ന ജില്ലകളും ഇക്കൂട്ടത്തിലുണ്ട്. 14 വയസിന് താഴെയും 14 വയസിന് മുകളിലുമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
സ്റ്റാൻഡിംഗ് ത്രോയിൽ ആറുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കുന്നത്. ഇതിൽ ഒന്ന് ജനറൽ വിഭാഗത്തിലുള്ള കുട്ടിയും ബാക്കി ഭിന്നശേഷിക്കാരുമായിരിക്കും. സ്റ്റാൻഡിംഗ് ലോംഗ് ജമ്പ്, 4x100 റിലേ ഇതിൽ ഒരാൾ കാഴ്ചയില്ലാത്തയാളാവും ഇവരെ സഹായിക്കാൻ കൂട്ടത്തിൽ ഒരു ജനറൽ വിദ്യാർത്ഥിയും ഓടും. ഇവർക്കായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കാഴ്ചയില്ലാത്ത കുട്ടികൾക്കായി 100 മീറ്റർ ഓട്ടവും നടത്തിലും ഇതിലും ഒരു ജനറൽ കുട്ടി ഇവർക്കൊപ്പം ഓടും. ഫുട്ബാൾ, ഹാൻഡ് ബാൾ എന്നീ വിഭാഗത്തിലെ മത്സരങ്ങളിൽ ഗോളി ജനറൽ വിഭാഗത്തിലുള്ള കുട്ടിയായിരിക്കും. ബാഡ്മിന്റൺ മത്സരത്തിലും ഒരു ജനറൽ വിഭാഗത്തിലെ കുട്ടിയുണ്ടാവും ഇത് മിക്സഡ് മത്സരമാണ്.
കഴിഞ്ഞ രണ്ട് മാസമായി കുട്ടികൾക്ക് പരിശീലനം നൽകി വരികയാണ്. ആദ്യമായാണ് കായികമേളയിൽ അംഗപരിമിതരായ കുട്ടികളെ പരിഗണിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
ടി.എൽ. രശ്മി
സംസ്ഥാന കോഓർഡിനേറ്റർ
സമഗ്രശിക്ഷ കേരള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |