കൊല്ലം: നിയന്ത്രണം വിട്ടുമറിഞ്ഞ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. കൊല്ലം ആയൂരിലാണ് സംഭവം. ചെറുവേക്കൽ സ്വദേശി എബിൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ ആയൂർ കശുവണ്ടി ഫാക്‌ടറിക്ക് സമീപത്താണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്‌കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോവുകയായിരുന്നു എബിൻ. ഓരോ വാഹനങ്ങളെ മറികടക്കുന്നതിനിടെ വളവിൽവച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അതേസമയം എതിർദിശയിൽ നിന്നെത്തിയ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |