കൊഴിഞ്ഞാമ്പാറ: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലക്കാട് വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്‌ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പാമ്പ് കടിയേറ്റ വിവരം അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |