ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി, ഹരിനാരായണൻ കെ .എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരുമ്പെട്ടവൻ"എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആസിഫ് അലി , ലിജോ ജോസ് പല്ലിശേരി,നടൻ എന്നിവരുടെ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
സുധീഷ്,ഐ എം വിജയൻ,അരുൺ നാരായണൻ,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,വിനോദ് ബോസ്,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി
നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ .എസ് നിർവഹിക്കുന്നു.സുജീഷ് ദക്ഷിണ കാശി,ഗോപിനാഥൻ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
കെ .എൽ. എം സുവർദ്ധൻ,അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. ,പി .ആർ. ഒ-എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |