ആസിഫ് അലിയെ നായകനാക്കി താമർ കെ.വി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഇൗമാസം മധ്യത്തിൽ ദുബായിൽ ആരംഭിക്കും. 40 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. പ്രവാസി സംവിധായകനായ താമർ 1001 നുണകൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ദിവ്യ പ്രഭയാണ് ആസിഫ് അലി ചിത്രത്തിലെ മറ്റൊരു പ്രധാന താരം.അജിത്ത് വിനായക ഫിലിംസിന്റെ
ബാനറിൽ വിനായക അജിത്ത് കുമാർ ആണ് നിർമ്മാണം. താമിർ തന്നെയാണ് ചിത്രത്തിന്റെ രചന. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിനുശേഷം ടിക്കി ടാക്കയുടെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കാനായിരുന്നു ആസിഫ് അലിയുടെ തീരുമാനം. എന്നാൽ ടിക്കി ടാക്ക ജനുവരിയിലേക്ക് നീളുന്ന സാഹചര്യത്തിൽ താമർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക വരികയാണ് ആസിഫ്. കാസ്റ്റിംഗ് കാളിലൂടെ തിരഞ്ഞെടുത്ത ദുബായിൽനിന്നുള്ള ഏതാനും കുട്ടികളും ചിത്രത്തിന്റെ ഭാഗമായുണ്ട്.
അഡ്വഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ, ഇബ് ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് വി.എസും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം പൂർണമായും ആക്ഷൻ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ലുക്മാൻ, നസ്ളൻ, വാമിഖ ഗബ്ബി, സഞ്ജന നടരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേനൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |