നെടുമങ്ങാട് : ഓട്ടിസ്റ്റിക് സ്പീക്കിംഗ് ഡേ ആചരണത്തോടനുബന്ധിച്ച് 'ധനു' നെടുമങ്ങാട് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.'വാക്കുകൾ പ്രതിധ്വനിക്കട്ടെ' എന്ന സെഷൻ കേരളസാഹിത്യ അക്കാഡമി അവാർഡ് ജേതാവും തത്ത്വമസി സാംസ്കാരിക അക്കാഡമി ചെയർമാനുമായ ടി. ജി വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഡോ.അനീഷ.എസ്.കെ മുഖ്യപ്രഭാഷണം നടത്തി.ഓട്ടിസം ബാധിച്ചവരുടെ ശബ്ദം കേൾക്കേണ്ടതിന്റെ പ്രസക്തി പ്രഭാഷക എടുത്തു പറഞ്ഞു.ധനു ചെയർമാൻ ജയകുമാർ തീർത്ഥം അദ്ധ്യക്ഷത വഹിച്ചു. രാധിക ഗോകുൽ,രാകേഷ് പ്രഭാകർ,ദീപ വേട്ടമ്പള്ളി,രജനി രാജമ്മ, ജെസി അലക്സ് തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കോർഡിനേറ്റർ ഐശ്വര്യ.കെ.എ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |