ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയന്റെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. കമ്പിനി പ്രധിനിധികളുമായി ബന്ധപ്പെട്ടവർ നടത്തിയ ചർച്ചകളിൽ യൂണിൻ ആവിശ്യപ്പെട്ട മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം അംഗീകരികരിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഒക്ടോബർ മാസത്തെ ശമ്പളകാര്യത്തിൽ തുടർചർച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതായി യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും സെക്രട്ടറി എസ്.എസ്.സുബിനും പറഞ്ഞു. പണിമുടക്ക് പിൻവലിച്ചതോടെ രാത്രി ഷിഫ്റ്റ് മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും 108 ആംബുലൻസുകൾ ഓടിത്തുടങ്ങുമെന്നു നേതാക്കൾ പറഞ്ഞു. 10 കോടി രൂപ സർക്കാർ കമ്പനിക്ക് നൽകിയിട്ടും തൊഴിലാളികൾക്ക് ശമ്പളം നൽകാതെ തൊഴിലാളികളെ ദ്രോഹിച്ചതുമൂലമാണ് കമ്പനിക്കെതിരെ സമരം ചെയ്യേണ്ടി വന്നത്. കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ചും കമ്പനിയുടെ ഹെഡ് ഓഫീസിലേക്കകം തൊഴിലാളികൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |