വർക്കല: പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് എത്തിച്ച 190 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.172 കിലോ ചൂര,18 കിലോ വേളാപാര മീനുമാണ് പിടികൂടിയത്. പഴകിയ മത്സ്യങ്ങളാണ് പുന്നമൂട് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നതെന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
പിടികൂടിയ മത്സ്യം നശിപ്പിച്ചു.വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റിൽ വില്പന നടക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ഡോക്ടർ പ്രവീൺ.ആർ.പി,ഷീജ.എൻ,അജിത,അഹല്യ,വിനോദ്,നഗരസഭ ഹെൽത്ത് വിഭാഗം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.പ്രസന്നകുമാർ,ജെ.എച്ച്.ഐമാരായ അനീഷ്.എസ്.ആർ,മുബാറക് ഇസ്മയിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |