കോഴിക്കോട്: സൂപ്പർലീഗ് കേരളയുടെ തീപാറിയ ആദ്യ സെമിപോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് തകർത്ത് കാലിക്കറ്റ് എഫ്.സി ഫൈനലിൽ. ആയിരക്കണക്കിന് കാൽപന്ത് പ്രേമികളെ സാക്ഷിയാക്കിയാണ് ഹോംഗ്രൗണ്ടിൽ കാലിക്കറ്റ് മിന്നിയത്. ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ കാലിക്കറ്റിനെ വിറപ്പിച്ച് ഗോൾനേടിയ കൊമ്പൻസിനെ രണ്ടാം പകുതിയിലാണ് കാലിക്കറ്റ് മറികടന്നത്. കാലിക്കറ്റിന് കോഴിക്കോട്ടുകാരനാമായ ഗനി അഹമ്മദും പകരക്കാരനായിട്ടിറങ്ങിയ ബ്രസീലുകാരനായ ജോൺ കെന്നഡിയുമാണ് ഗോൾ നേടിയത്. കൊമ്പൻസിനുവേണ്ടി ഒട്ടേമർ ബിസ് പോയാണ് ഗോളടിച്ചത്. ഇതോടെ ഗോൾവേട്ടയിൽ നാലുഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗമാണ് മുന്നിൽ. നാലുഗോളുമായി കാലിക്കറ്റിന്റെ തന്നെ ബെൽഫോർട്ടും ഒപ്പമുണ്ട്.
40-ാം മിനുട്ടിലാണ് കൊമ്പൻസ് സ്കോർ ചെയ്തത്.
രണ്ടാം പകുതി തുടക്കത്തിൽ തന്നെ കാലിക്കറ്റിന് നിരാശയായിരുന്നു. ക്യാപ്റ്റൻ അബുൾ ഹക്കിന് പരിക്ക്. അതിനിടെ കോച്ച് പരീക്ഷണാർഥം ഏണസ്റ്റോയേയും വലിച്ചു. പകരമായിട്ടിറ ജോൺ കെന്നഡി യാണ് കാലിക്കറ്റിന്റെ കുതിപ്പിന് ചിറക് നൽകിയത്. ഗോളിയുടെ ഇടത് വിങ്ങിലൂടെ റാഫേൽ നൽകിയ പാസ് ബ്രിട്ടോ യിലൂടെ കെന്നഡിയുടെ കാലുകളിലെത്തുകയായിരുന്നു. കൊമ്പൻസ് ശ്വാസം വിടും മുമ്പേ വലകുലുങ്ങി. ആദ്യ ഗോളെടുത്ത് പതിമൂന്നാം പതിമൂന്നാം ഗനി അഹമ്മദിന്റെ കിടിലൻ ഷോട്ടിലൂടെ കാലിക്കറ്റ് ലീഡ് ഉയർത്തി 2 1. മുന്നേറ്റം കടുപ്പിച്ച കാലിക്കറ്റ് കെന്നഡിയുടെ ബൈസിക്കിൾ ഷോട്ടിലൂടെ ഉയർന്ന പന്ത് ബാറിന് തട്ടി മടങ്ങിയപ്പോൾ പിറകിലൂടെ കുതിച്ചെത്തിയ ഗനി വലയ്ക്കുള്ളിലേക്ക് തൊടുത്ത് വിടുകയായിരുന്നു. പതിനായിരക്കണക്കായ കാണികൾ ഗ്യാലറിയിൽ നിറഞ്ഞാടി.
ഇന്നാണ് രണ്ടാം സെമി . ഫോഴ്‌സ കൊച്ചിയും കണ്ണൂർ വാരിയേഴ്‌സും തമ്മിലാണ് മത്സരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |