കൊച്ചി:ഞാൻ നിലത്തു വീണാലും എനിക്ക് വേദനയില്ല ചേട്ടാ,എനിക്ക് ജയിക്കണം, അതാണ് ആഗ്രഹം.65 ശതമാനം ഭിന്നശേഷിക്കാരനായ മുണ്ടക്കയം സ്വദേശി ജ്യോതിഷ് കുമാറിന്റെ വാക്കുകളാണിത്.ഇന്നലെ നടന്ന കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ14 വയസിന് മുകളിലുള്ളവരുടെ ബാഡ്മിന്റൺ ഡബിൾസ് മത്സരത്തിലായിരുന്നു ജ്യോതിഷിന്റെ മിന്നും പ്രകടനം. നട്ടെല്ലിന് പൂർണമായും വളവുണ്ട്.ഒരു കൈയ്ക്ക് സ്വാധീന കുറവുണ്ട്.കാലിന് നീളക്കുറവുണ്ട്.എന്നാലും തറയിൽ വീണും ചാടിയുമുള്ള ജ്യോതിഷിന്റെ സ്മാഷുകൾ തീപാറുന്നതായിരുന്നു.
മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ പ്ളസ്വൺകാരന്റെ ജീവിതം പരിമിതികൾക്ക് നടുവിലാണ്.കുടിലിലായിരുന്നു ജ്യോതിന്റെ താമസം. നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് സർക്കാരിൽ നിന്ന് വീട് അനുവദിച്ചെങ്കിലും വീട് പണി പൂർണമായില്ല.ജ്യോതിഷിന്റെ അച്ഛൻ സുരേഷും അസുഖബാധിതനാണ്.ഇടയ്ക്ക് മാത്രം ചെറിയ ജോലികൾക്ക് പോകും.കിടപ്പുരോഗിയായ മുത്തശിയും ഒരു ചേട്ടനും അമ്മയുമടങ്ങുന്നതാണ് കുടുംബം. സാമ്പത്തിക ബുദ്ധിമൂട്ട് കൂടിവന്നതോടെ ജ്യോതിഷിന്റെ അമ്മ രജനിയ്ക്ക് കുവൈറ്റിലുള്ള ഒരു മലയാളി കുടുംബത്തിന്റെ വീട്ടിൽ കുഞ്ഞിനെ നോക്കുന്ന ജോലിക്ക് പോയി.അമ്മയുടെ വരുമാനത്തിലാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്.മാസം തോറും മുത്തശ്ശിയ്ക്കും അച്ഛനും അസുഖത്തിനുള്ള മരുന്നിന് തന്നെ വലിയ തുക ചെലവാകും.ആദ്യമായാണ് ജ്യോതിഷ് കായികമേളയിൽ പങ്കെടുക്കുന്നത്.വെറും 10 മാസത്തെ പരിശീലനം കൊണ്ടാണ് ജ്യോതിഷ് സംസ്ഥാന തലം വരെ എത്തിയത്. കെ.ജെ.ജാക്സണാണ് സൗജന്യപരിശീലനം നൽകുന്നത്.
നല്ലൊരും ഗായകനും കൂടിയാണ് ജ്യോതിഷ്.റിയാലിറ്റി ഷോകളിലും പാട്ടുകൾ പാടാറുണ്ട്. ജ്യോതിഷിന്റെ ചേട്ടൻ ശ്യാം ബാംഗ്ളൂരിലെ സ്വകാര്യ ഫുട്ബോൾ ക്ളബായ സ്പോർട്ടോണിക്സിലെ കോച്ചാണ്.
എനിക്ക് ബാറ്റ്മിൻഡൻ കോച്ചാകണം.അതാണ് ഇഷ്ടം.ജ്യോതിഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |