തിരുവനന്തപുരം : പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ട്രെയിനുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തിനൊടുവിൽ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയാണ് ബോംബ് ഭീഷണി മുഴക്കിയത്. മദ്യലഹരിയിലായിരുന്നു ഭീഷണിയെന്നും പൊലീസ് പറഞ്ഞു,
ഭീഷണിയെത്തുടർന്ന് ട്രെയിനുകളിൽ പൊലീസ് പരിശോധന നടത്തി. ആർ.പി.എഫും ട്രെയിനുള്ളിൽ പരിശോധന നടത്തിയിരുന്നു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായും പൊലീസ് പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞുള്ള പരിശോധന നടത്തില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |