SignIn
Kerala Kaumudi Online
Tuesday, 10 December 2019 11.02 AM IST

ഒരക്ഷരം മാറ്റി വ്യാജ ഐഡി ഉണ്ടാക്കി,​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ പേരിൽ തട്ടിപ്പിന് ശ്രമം,​ അന്വേഷണം ആരംഭിച്ചു

cmrdf

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പിന് ശ്രമം. ഫണ്ടിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും ധനസഹായം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് യു.പി.ഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴി തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തിൽ മാറ്റം വരുത്തിയാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക ഐഡി. അതിൽ മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജവാര്‍ത്തകൾ പ്രചരിപ്പിച്ചതിന് 27 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം തിരുവല്ല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ പൊയ്കപ്പാടി കാരിമലയ്ക്കൽ വീട്ടിൽ തമ്പിയുടെ മകൻ രഘുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കുപ്രചരണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് വെെകീട്ട് എട്ടു മണിയോടെ 1.61 കോടി രൂപയാണ് എത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CMRDF, FRAUD AMRDF, PINARAYI VIJAYAN, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.