കൊച്ചി: സ്വിഗ്ഗി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ) ഇന്ന് മുതൽഎട്ടു വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 371 രൂപ മുതൽ 390 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 38 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 38ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
കൊട്ടക് മഹീന്ദ്ര ക്യാപ്പിറ്റൽ ജെ.പി. മോർഗൻ ഇന്ത്യ,, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ , ബോഫാ സെക്യൂരിറ്റീസ്, ജെഫ്റീസ് ഇന്ത്യ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെൻഡസ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |