ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് ഒരു രൂപ
കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 2.8 ശതമാനം വർദ്ധനയോടെ 572 .1 കോടി രൂപയിലെത്തി. സംയോജിത ആസ്തികളുടെ മൂല്യം 17.4 ശതമാനം ഉയർന്ന് 45,718.8 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 22.1 ശതമാനം വർദ്ധിച്ച് 2633.1 കോടി രൂപയായി. സ്വർണ വായ്പ പോർട്ട്‌ഫോളിയോ 17.1 ശതമാനം വർദ്ധിച്ച് 24,365 കോടി രൂപയിലെത്തി. സെപ്തംബർ 30 വരെ കമ്പനിക്ക് 26.6ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.
പ്രതികൂല സാഹചര്യങ്ങളിലും മൂലധന പര്യാപ്തത അനുപാതം 29.22 ശതമാനമായതാണ് നേട്ടമായതെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറത്തിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിന്റെ ആസ്തി മൂല്യം 10.95 ശതമാനം വർദ്ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി. ഭവന വായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാൻസിന്റെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |