തൃശൂർ: കേരളത്തിലെ പ്രമുഖ ധനകാര്യ പൊതുമേഖല ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇക്ക് ഇന്ന് 55 വയസ് തികയുന്നു. ഇതിന്റെ ഭാഗമായി 684 ശാഖകളിലും ഓഫീസിലും 'കെ.എസ്.എഫ്.ഇ. ജന്മദിന' ആഘോഷവും' കസ്റ്റമർ മീറ്റും' സംഘടിപ്പിക്കും. ഇന്ന് മുതൽ ഒരു മാസത്തിൽ വ്യത്യസ്ത ദിനങ്ങളിലായി വിവിധ ശാഖകളിലാണ് കസ്റ്റമർ മീറ്റ് നടക്കും. കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇടപാടുകാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കാനാണ് ശ്രമം.
1969 നവംബർ ആറിന് പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി എളിയ നിലയിലാണ് കെ.എസ്.എഫ്.ഇ ആരംഭിച്ചത്. നിലവിൽ 100 കോടി രൂപ അടച്ചുതീർത്ത മൂലധനവും 684 ശാഖകളും 8000ൽ അധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമാണ്.
ഈ വളർച്ചയ്ക്ക് പിന്നിൽ കേരള ജനത അർപ്പിച്ച വിശ്വാസമാണെന്ന് ജന്മദിന സന്ദേശത്തിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിലും അഭിപ്രായപ്പെട്ടു.
നൂറ് ശതമാനം സുരക്ഷിതമായ സാമ്പത്തിക പദ്ധതികൾ ഒരുക്കിയും ഇടപാടുകാരെ കൂടുതൽ ചേർത്തു പിടിച്ചും വളർച്ച നേടുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |