കോഴിക്കോട്: സൂപ്പര്‍ലീഗ് കേരളയുടെ തീപാറിയ ആദ്യ സെമിപോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ 2-1ന് തകര്‍ത്ത് കാലിക്കറ്റ് എഫ്.സി ഫൈനലില്‍. ആയിരക്കണക്കിന് കാല്‍പന്ത് പ്രേമികളെ സാക്ഷിയാക്കിയാണ് ഹോംഗ്രൗണ്ടില്‍ കാലിക്കറ്റ് മിന്നിയത്.
ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെ കാലിക്കറ്റിനെ വിറപ്പിച്ച് ഗോള്‍നേടിയ കൊമ്പന്‍സിനെ രണ്ടാം പകുതിയിലാണ് കാലിക്കറ്റ് മറികടന്നത്.
കാലിക്കറ്റിന് കോഴിക്കോട്ടുകാരനാമായ ഗനി അഹമ്മദും പകരക്കാരനായിട്ടിറങ്ങിയ ബ്രസീലുകാരനായ ജോണ്‍ കെന്നഡിയുമാണ് ഗോള്‍ നേടിയത്. കൊമ്പന്‍സിനുവേണ്ടി ഒട്ടേമര്‍ ബിസ് പോയാണ് ഗോളടിച്ചത്. ഇതോടെ ഗോള്‍വേട്ടയില്‍ നാലുഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗമാണ് മുന്നില്‍. നാലുഗോളുമായി കാലിക്കറ്റിന്റെ തന്നെ ബെല്‍ഫോര്‍ട്ടും ഒപ്പമുണ്ട്.
40-ാം മിനുട്ടിലാണ് കൊമ്പന്‍സ് സ്‌കോര്‍ ചെയ്തത്.
രണ്ടാം പകുതി തുടക്കത്തില്‍ തന്നെ കാലിക്കറ്റിന് നിരാശയായിരുന്നു. ക്യാപ്റ്റന്‍ അബുള്‍ ഹക്കിന് പരിക്ക്. അതിനിടെ കോച്ച് പരീക്ഷണാര്‍ഥം ഏണസ്റ്റോയേയും വലിച്ചു. പകരമായിട്ടിറ ജോണ്‍ കെന്നഡി യാണ് കാലിക്കറ്റിന്റെ കുതിപ്പിന് ചിറക് നല്‍കിയത്. ഗോളിയുടെ ഇടത് വിങ്ങിലൂടെ റാഫേല്‍ നല്‍കിയ പാസ് ബ്രിട്ടോ യിലൂടെ കെന്നഡിയുടെ കാലുകളിലെത്തുകയായിരുന്നു.
കൊമ്പന്‍സ് ശ്വാസം വിടും മുമ്പേ വലകുലുങ്ങി. ആദ്യ ഗോളെടുത്ത് പതിമൂന്നാം പതിമൂന്നാം ഗനി അഹമ്മദിന്റെ കിടിലന്‍ ഷോട്ടിലൂടെ കാലിക്കറ്റ് ലീഡ് ഉയര്‍ത്തി 2 - 1. മുന്നേറ്റം കടുപ്പിച്ച കാലിക്കറ്റ് കെന്നഡിയുടെ ബൈസിക്കിള്‍ ഷോട്ടിലൂടെ ഉയര്‍ന്ന പന്ത് ബാറിന് തട്ടി മടങ്ങിയപ്പോള്‍ പിറകിലൂടെ കുതിച്ചെത്തിയ ഗനി വലയ്ക്കുള്ളിലേക്ക് തൊടുത്ത് വിടുകയായിരുന്നു. പതിനായിരക്കണക്കായ കാണികള്‍ ഗ്യാലറിയില്‍ നിറഞ്ഞാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |