നാഗർകോവിൽ : നാഗർകോവിലിലെ തമിഴ്നാട് ജില്ലാ വനം വകുപ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി പണവുമായി ജീവനക്കാരനെ പിടികൂടി.വടക്ക് താമരക്കുളം സ്വദേശി മഹാരാജപിള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനക്കാരനും ഭൂതപ്പാണ്ടി സ്വദേശിയുമായ പോൾ രാജ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. വിജിലൻസ് ഡിവൈ.എസ്.പി ഹക്ടർ ധർമ്മരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ജീവനക്കാരന്റെ കൈയിൽനിന്ന് 10000 രൂപ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |