ജംഷെഡ്പൂരിലെ സേവ്യർ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലടക്കമുള്ള (XLRI-Xavier Labour Relations Institute) ബിസിനസ് സ്‌കൂളുകളിൽ എം.ബി.എ,ബിരുദാനന്തര മാനേജ്മന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനാവശ്യമായ XAT (സേവ്യർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ജനുവരി അഞ്ചിന് നടക്കും. 250 ഓളം ബിസിനസ് സ്‌കൂളുകളിൽ പ്രവേശനത്തിന് XAT സ്‌കോർ പരിഗണിക്കും. 30 വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ 20 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.30 വരെയാണ് പരീക്ഷ. ബിരുദമാണ് അടിസ്ഥാന യോഗ്യത. www.xatonline.in.
ജർമ്മനിയിൽ ഉപരിപഠന -
തൊഴിൽ സാദ്ധ്യത
ഇന്ത്യ-ജർമ്മനി നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസ,തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് സാദ്ധ്യതയേറും. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ പ്രതിവർഷം 90,000 ഇന്ത്യൻ വിദഗ്ദ്ധ തൊഴിലാളികൾക്ക് ജർമ്മൻ തൊഴിൽ വിസ ലഭിക്കും. വിവര സാങ്കേതികവിദ്യ,എൻജിനിയറിംഗ്,ഹെൽത്ത് കെയർ,സ്‌കിൽ വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരം. ഗ്രീൻ എനർജി,സുസ്ഥിര വികസനം,ക്രിട്ടിക്കൽ എമേർജിംഗ് ടെക്‌നോളജി,ഗവേഷണം,സയൻസ്,ടെക്‌നോളജി,എൻജിനിയറിംഗ്,ഓട്ടോമേഷൻ എന്നിവയിലും അവസരങ്ങളുണ്ട്. പ്രസ്തുത മേഖലയിൽ ഡിപ്ലോമ,ബിരുദം,പാരാമെഡിക്കൽ,നഴ്‌സിംഗ് പൂർത്തിയാക്കിയവർക്കും അവസരം. കൂടാതെ ഇന്ത്യയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പഠനത്തിനും അവസരമുണ്ട്. അവർക്ക് മികച്ച സ്‌കോളർഷിപ്പും ലഭിക്കും.
ഭാഷ നിർബന്ധം
ജർമ്മനിയിൽ ഉപരിപഠനത്തിന് ജർമ്മൻ ഭാഷയിൽ പ്രാവീണ്യം വേണം. യൂറോപ്പ്യൻ ഭാഷാ ഫ്രെയിം വർക്കിൽ A1, A2,B1,B2,C1,C2 എന്നീ ആറ് തലങ്ങളിലാണ് ജർമ്മൻ ഭാഷാപ്രാവീണ്യം. ഇതോടൊപ്പം ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS ഉം 7/9 ബാൻഡോടെ ജർമ്മനിയിൽ ആവശ്യമാണ്. അപ്പർ ഇന്റർമീഡിയേറ്റ് നിലവാരമാണ് B1,B2.
ഉപരിപഠനത്തിന് A1/A2 നിലവാരം മതിയാകും. എന്നാൽ തൊഴിലിന് B1/B2 എങ്കിലും വേണം. എൻജിനിയറിംഗ് മേഖലയിൽ C1/C2 നിഷ്‌കർഷിക്കുന്നവരുമുണ്ട്. A1/A2 ഫൗണ്ടേഷൻ നിലവാരം പൂർത്തിയാക്കി ജർമ്മൻ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചാൽ ജർമ്മനിയിൽ നിന്ന് നടത്തുന്ന BSH/BCD പരീക്ഷയെഴുതി ഉയർന്ന നിലവാരത്തിലെത്തുന്നത് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിയ്ക്കാനും കോഴ്‌സ് പൂർത്തിയാക്കിയശേഷം തൊഴിൽ ലഭിക്കാനും ഉപകരിക്കും. എന്നാൽ,വർദ്ധിച്ച ആവശ്യം നേരിടുന്ന ആരോഗ്യ മേഖലയിൽ A1/A2 നിലവാരമുള്ളവരെയും പരിഗണിക്കാറുണ്ട്. DSH,Test DaF,GDS,DSD എന്നിവ ജർമ്മനിയിൽ നിന്ന് തൊഴിലിനു വേണ്ടി ചെയ്യാവുന്ന ഭാഷാ പ്രാവീണ്യ ടെസ്റ്റുകളാണ്.
ഇംഗ്ലീഷ് ഭാഷയിൽ IELTS/TOEFLഉം ജർമ്മനിൽ A1/A2 സർട്ടിഫിക്കേഷൻ നിലവാരവും ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കണം. ജർമ്മനിയിൽ 45ഓളം സർവകലാശാലകളുണ്ട്. ഇവയുടെ QS ലോകറാങ്കിംഗ് വിലയിരുത്താം. മ്യൂണിക്ക്,ബർലിൻ എന്നീ നഗരങ്ങളിലാണ് മികച്ച 10 സർവകലാശാലകളുള്ളത്. ജർമ്മനിയിൽ സ്‌കിൽ വികസനം ലക്ഷ്യമിട്ട സ്ഥാപനങ്ങളാണ് ഫഷോഷൂലൻ (Fachchochchulen). ജർമ്മനിയിലെ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയാണ് ഡാഡ് ജർമ്മനി. ഡാഡ് ജർമ്മനിയ്ക്ക് ഇന്ത്യയിൽ ഓഫീസുകളുണ്ട്.
വിശദവിവരങ്ങൾക്ക്:www.daad.de,www.daad.in. ജർമ്മൻ ഭാഷ പഠിയ്ക്കാൻ www.udemy.com,www.urbanpro.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |