തിരുവനന്തപുരം: വിവിധ മേഖലകളിലായി ഇത്തവണ 2,65,927 കുട്ടികളാണ് ഉപരിപഠനത്തിന് പ്രവേശനം നേടിയതെന്ന് മന്ത്രി ആർ.ബിന്ദു. സംസ്ഥാനത്തുള്ള കേന്ദ്രസ്ഥാപനങ്ങളിലെ കണക്ക് ഒഴികെയാണിത്. കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ,ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 30,000ലേറെപ്പേർ പ്രവേശനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണിത്. എൻജിനിയറിംഗ് കോളേജുകളിൽ 35,923 പേർ. കഴിഞ്ഞവർഷം ഇത് 32,055 ആയിരുന്നു. 3,868 വിദ്യാർത്ഥികൾ അധികം പ്രവേശനം നേടി. സർക്കാർ കോളേജുകളിൽ 90 ശതമാനത്തിലേറെയും എയ്ഡഡ് കോളേജുകളിൽ 80 ശതമാനത്തിലേറെയും വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. സ്വാശ്രയത്തിലാണ് കുട്ടികൾ കുറവ്. ഇക്കൊല്ലം കേന്ദ്രസിലബസുകളിലടക്കം 3,53,195 കുട്ടികളാണ് പ്ലസ്ടു വിജയിച്ചത്. കേരള,എം.ജി,കാലിക്കറ്റ്,കണ്ണൂർ,സാങ്കേതിക സർവകലാശാലകളിൽ മാത്രം 2,67,565 സീറ്റുകളുണ്ട്. പോളിടെക്നിക്ക് അടക്കം മറ്റ് കോഴ്സുകളുമുണ്ട്. വിവിധ മേഖലകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ 3ലക്ഷം കുട്ടികൾ പ്രവേശനം നേടും. ഓകഴിഞ്ഞ വർഷം എം.ജി സർവകലാശാലയിൽ മൊത്തം സീറ്റുകൾ 61,133 ആയിരുന്നത് ഇക്കൊല്ലം 64,007 ആയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |