ചാലക്കുടി: സംസ്ഥാനത്തെ ഉത്സവ പെരുന്നാൾ ആഘോഷങ്ങളിലെ പരമ്പരാഗത വെടിക്കെട്ടും ആന എഴുന്നെള്ളത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെസ്റ്റിവൽ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചാലക്കുടി പ്രദേശത്തെ ഉത്സവാഘോഷ കമ്മിറ്റികളും പെരുന്നാൾ കമ്മിറ്റികളും പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി.
പരമ്പരാഗത വെടിക്കെട്ടുകൾ സംരക്ഷിക്കാൻ നിയമ ഭേദഗതികൾ കൊണ്ടുവരിക, തൃശൂർ എരുമപ്പെട്ടിയിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ ഫയർ പാർക്ക് ഉടൻ ആരംഭിക്കുക, പെസോ നിയമത്തിൽ പരമ്പരാഗത വെടിക്കെട്ടുകൾ നിലനിറുത്തുന്നതിന് ആവശ്യമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സെന്റ് മേരീസ് ഫെറോന പള്ളി അസി. വികാരി ഫാ. ഡിക്‌സൺ കാഞ്ഞൂക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിഷേധ ജ്വാല സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോ- ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, മേഖലാ രക്ഷാധികാരി ജോയ് മൂത്തേടൻ, മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ, കെ. ഗുണശേഖരൻ, ടി.ടി. വിജു, വിനു മഞ്ഞളി, ദേവസിക്കുട്ടി പനേക്കാടൻ, കെ.ആർ. പീതാംബരൻ, എം.സി. ഗോപീകൃഷ്ണൻ, ലിന്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |