തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിൽ ജില്ല കളക്ടർ അരുൺ കെ. വിജയന് ഐ.എ.എസ് അസോസിയേഷന്റെ പിന്തുണ. കഴിഞ്ഞ ദിവസം നടന്ന അസോസിയേഷൻ യോഗത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. യോഗത്തിൽ അരുൺ പങ്കെടുത്തിരുന്നില്ല.
അരുൺ കെ. വിജയൻ, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ മൊഴികൾ നൽകുകയും സാദ്ധ്യമായ എല്ലാ വിധത്തിലും അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൽ നിന്ന് ഉദ്യോഗസ്ഥനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടായതിൽ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. കോടതി തീർപ്പ് കൽപ്പിക്കാത്ത കേസിന്റെ മെരിറ്റിനെക്കുറിച്ച് മുൻവിധിയോടെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അസോസിയേഷൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |