വാഷിംഗ്‌ടൺ: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രഡിഡന്റുമായ ഡൊണാൾഡ് ട്രംപ് മുന്നിട്ടുനിൽക്കുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. കമലാ ഹാരിസാണ് എതിർ സ്ഥാനാർത്ഥി. ട്രംപിനായിരിക്കും വിജയം എന്നാണ് അഭിപ്രായ വോട്ടെടുപ്പുകളും പറഞ്ഞത്.
പ്രസിഡന്റായിരിക്കെ എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ട്രപിന്റെ കൂട്ട്. വഴിവിട്ട ബന്ധങ്ങളുൾപ്പെടെയുള്ള ഗോസിപ്പുകൾക്കും ഒട്ടും കുറവില്ലായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ട്രംപും ഭാര്യ മെലാനിയയും ഒരുമിച്ചാണ് വോട്ടുചെയ്യാനെത്തിയത്. ഫ്ലോറിഡയിലെ പാം ബീച്ചിലെ വോട്ടിംഗ് കേന്ദ്രത്തിൽ ട്രംപിനൊപ്പം എത്തിയ മെലാനിയ ധരിച്ചിരുന്ന സൺഗ്ലാസാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ട്രംപിനൊപ്പമുള്ളത് ഒറിജിനൽ ഭാര്യയല്ലെന്നും മെലാനിയയുടെ ഡ്യൂപ്പ് ആണെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സൺഗ്ലാസ് വച്ച് ട്രംപിനെരികെ പുഞ്ചിരിച്ചുകൊണ്ടുനിൽക്കുന്ന മെലാനിയ ആരോടും ഒരക്ഷരം പോലും മിണ്ടാൻ തയ്യാറായില്ല. മിണ്ടായിരുന്നത് കളളിവെളിച്ചത്താകുമെന്ന് ഭയന്നിട്ടാണെന്നാണ് ചിലരുടെ പക്ഷം. ഒറിജിനലും ഡ്യൂപ്പും തമ്മിലുള്ള നേരിയ വ്യത്യാസങ്ങൾ പാപ്പരാസികളുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് സൺഗ്ളാസ് ധരിച്ചതെന്നും അവർ പറയുന്നു. ഒരിക്കൽപ്പോലും സൺഗ്ളാസ് ഊരിമാറ്റാതിരിക്കാനും അവർ തയ്യാറായില്ല. ട്രംപിനൊപ്പമുള്ളത് ഡ്യൂപ്പാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
പ്രസിഡന്റായിരുന്ന സമയത്തുൾപ്പെടെ ട്രംപിന്റെ വഴിവിട്ടപോക്കിൽ മെലാനിയ ഏറെ അസ്വസ്ഥയായിരുന്നു. ഒരുവേള അദ്ദേഹത്തോടൊപ്പം പൊതുവിടങ്ങളിൽ എത്താൻ പോലും അവർ മടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. പ്രസിഡന്റായിരിക്കെ പൊതുയിടത്തിൽ വച്ച് വച്ച് തന്റെ കൈയിൽ പിടിക്കാൻ ട്രംപ് ശ്രമിച്ചപ്പോൾ കൈ തട്ടിയെറിയുന്ന മെലാനിയയുടെ ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷിച്ചിരുന്നു. ഈ പ്രശ്നം കാരണം മെലാനിയയുമായി രൂപസാദൃശ്യമുളള ചില യുവതികളെ രംഗത്തിറക്കിയെന്ന് പാപ്പരാസികൾ ഉൾപ്പെടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിന് മറുപടി പറയാൻ ട്രംപോ, മെലാനിയയോ ഒരിക്കൽപ്പോലും തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |