SignIn
Kerala Kaumudi Online
Saturday, 24 August 2019 8.53 AM IST

എല്ലാം പോയി സാറേ... മുഖ്യമന്ത്രിക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് മുഹമ്മദ്

pinarayi-vijayan

നിലമ്പൂർ: എല്ലാം പോയി സാറേ... എല്ലാം പോയി... പേരക്കുട്ടിയും പോയി ... മുഖ്യമന്ത്രിയോട് പിന്നീടൊന്നും പറയാനാവാതെ കവളപ്പാറ പത്തിടങ്ങഴി മുഹമ്മദ് പൊട്ടിക്കരഞ്ഞു. പോത്തുകൽ ഭൂതാനം സെന്റ് ജോർജ് മലങ്കര കാത്തലിക്കേറ്റ് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ അഭിസംബോധന ചെയ്ത് തിരിച്ചുപോവുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൈ പിടിച്ചാണ് 88കാരനായ മുഹമ്മദ് വിതുമ്പിയത്. നിയന്ത്രണം വിട്ട് കരഞ്ഞ മുഹമ്മദിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ മുഖ്യമന്ത്രി കുഴങ്ങി. ഒടുവിൽ എല്ലാം ശരിയാവും എന്ന് ആശ്വസിപ്പിച്ച് അദ്ദേഹം മടങ്ങി.

കവളപ്പാറയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മുഹമ്മദിന് നഷ്ടമായത് മരുമകളെയും പേരക്കുട്ടിയെയുമാണ്. മുഹമ്മദിന്റെ മക്കളായ മുഹമ്മദലിയും കരീമും അസീസും കവളപ്പാറയിലാണ് താമസം. മുഹമ്മദലിയുടെ മകളായ ആബിദ (17), കരീമിന്റെ ഭാര്യ സക്കീന എന്നിവരെയാണ് ഉരുൾപൊട്ടലിൽ മുഹമ്മദിന് നഷ്ടമായത്. മുഹമ്മദലിയുടെ വീട്ടിലായിരുന്നു ദുരന്തമുണ്ടായ വ്യാഴാഴ്ച മുഹമ്മദ്. പ്രായമായയാളെന്ന നിലയിൽ നേരത്തെ തന്നെ മുഹമ്മദിനെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മുഹമ്മദലിയുടെ മകളായ ആബിദയും അയൽവീട്ടുകാരും അടക്കം 11 പേർ മറ്റൊരു അയൽവാസിയുടെ വീട്ടിലേക്ക് താത്കാലികമായി മാറി. പ്രദേശത്തെ ഏറ്റവും ഭദ്രമായ വീടെന്ന നിലയ്ക്കാണ് അവിടേക്ക് മാറിയത്.

വൈകിട്ടോടെ ഇവരും ക്യാമ്പിലേക്ക് മാറാനൊരുങ്ങുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടെയുണ്ടായിരുന്ന പുന്നത്ത് അബ്ദുള്ളയും മറ്റു രണ്ടുപേരും പാലം കടന്ന് അക്കരെയെത്തി. ബാക്കി എട്ടുപേർ പാലംകടക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ ഉരുൾപൊട്ടി വെള്ളവും മണ്ണും വന്നുമൂടിയത്. ആബിദയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സക്കീനയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. സംഭവസമയത്ത് സക്കീന വീട്ടിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സക്കീനയുടെ ഭർത്താവ് കരീം രക്ഷപ്പെട്ടെങ്കിലും കാലിന് സാരമായ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പേരക്കുട്ടിക്ക് പിന്നാലെ മരുമകളും യാത്രയായ വിവരമറിഞ്ഞ് ഹൃദയം നുറുങ്ങിയിരിക്കുമ്പോഴാണ് ക്യാമ്പിൽ മുഖ്യമന്ത്രിയെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.