കൊണ്ടാഴി: അധോലോക സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ധൂര്‍ത്ത്, അഴിമതി, പിന്‍വാതില്‍ നിയമനം, സ്വര്‍ണ കള്ളകടത്ത് തുടങ്ങി പൊതുമുതല്‍ കൊള്ളയടിച്ച് ഭരണം നടത്തുകയാണിപ്പോള്‍. സിപിഎം ഭരണത്തില്‍ ലാഭമുണ്ടായത് പിണറായിക്കും കുടുംബത്തിനും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊടുത്തത് പോലെ പിണറായി വിജയന് ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി ഉറപ്പാണ്. ചേലക്കരയില്‍ യുഡിഎഫ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണ യുഡിഎഫ് വിജയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഒരു പൊതുവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറത്തൊടി ചടങ്ങിൽ അദ്ധ്യക്ഷനായി. ഡിസിസി സെക്രട്ടറി പി സുലൈമാന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍, വൈസ് പ്രസിഡന്റ് ലത നാരായണന്‍കുട്ടി, പിഎം അനീഷ്, എന്‍പി ജോഷി, ശിവന്‍ വീട്ടിക്കുന്ന്,എം അയ്യാവു,സുദേവന്‍ മായന്നൂര്‍,ബിജു തടത്തിവിള തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |