പരീക്ഷാ തീയതി
മൂന്നും നാലും സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്തംബർ 16 നും സെപ്തംബർ നാലിനും ആരംഭിക്കും.
വൈവാവോസി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) ജനുവരി 2019 പരീക്ഷയുടെ ഇംഗ്ലീഷ് കോമൺ വൈവാവോസി പരീക്ഷ 19ന് സിൽവർ ജൂബിലി പരീക്ഷഭവനിൽ നടക്കും. ഫോൺ: 9846255574.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എസ്സി. ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്സി. ഇലക്ട്രോണിക്സ് (പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ. മോഡൽ 1, 2, 3 (സി.ബി.സി.എസ്.2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം., ബി.എഫ്.ടി. (സി.ബി.സി.എസ്. മോഡൽ 3 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എസ്സി. സി.ബി.സി.എസ്. (മോഡൽ 1, 2, 3 2017 അഡ്മിഷൻ റഗുലർ), സി.ബി.സി.എസ്.എസ്. മോഡൽ 3 സൈബർ ഫോറൻസിക് (2017 അഡ്മിഷൻ) റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ക്യാമ്പ് മാറ്റി
എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിമാർക്കായി 16 മുതൽ നടത്താനിരുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് 31ലേക്ക് മാറ്റി.
യു.ജി.സി.നെറ്റ്/ജെ.ആർ.എഫ്.
മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുള്ള പരിശീലനം മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. വിശദവിവരത്തിന് ഫോൺ: 04812731025.