വൈപ്പിൻ: കേന്ദ്രസർക്കാർ കൊണ്ട് വന്നിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകുന്നതോടെ മുനമ്പം തീരമേഖലയിലെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് എൻ.ഡി.എ. നേതാവ് പി.സി.ജോർജ് മുനമ്പം നിവാസികൾക്ക് ഉറപ്പ് നല്കി. ഇവിടത്തെ ജനങ്ങൾക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം മുഖ്യമന്ത്രിയും മരുമകനുമാണെന്നും പി.സി. ജോർജ് കുറ്റപ്പെടുത്തി. നിരാഹാരസമരം നടക്കുന്ന മുനമ്പം കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ ചാടുന്നതിന് പ്രതീകമായി പി.സി. ജോർജ് മുനമ്പം സമര സമിതി നേതാക്കൾക്കൊപ്പം കടലിലിറങ്ങി. ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, കുരുവിള മാത്യു, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ.ആന്റണി സേവ്യർ, എസ്.എൻ.ഡി.പി മുനമ്പം ശാഖ പ്രസിഡന്റ് കെ.എൻ. മുരുകൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വി.വി. അനിൽ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |