കൊച്ചി: വഴിവിളക്കുകളില്ലാതെ ഇരുട്ടിലായ നഗരപാതകളിൽ വനിതകൾ ഉൾപ്പെടെയുള്ളവർക്ക് എങ്ങനെ സുരക്ഷിതത്വം ഉറപ്പാക്കാനാവുമെന്ന് ഹൈക്കോടതി. ഇരുട്ടിൽ എന്തൊക്കെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ ചിന്തിച്ചിട്ടുണ്ടോ?. കച്ചേരിപ്പടി മുതൽ ലിസി ജംഗ്‌ഷൻവരെയും മാമംഗലം ഭാഗത്തും വഴിവിളക്ക് കത്തുന്നില്ല. നഗരഹൃദയത്തിൽ ഇതാണ് അവസ്ഥയെന്ന് അറിയിക്കാൻ മേയറെ കോടതിതന്നെ നേരിട്ട് വിളിക്കേണ്ടിവരുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കോടതി ഇടപെട്ടിട്ടും എം.ജി റോഡിലെ നടപ്പാതയുടെ സ്ഥിതി ദയനീയമാണ്. പല കാനകൾക്കും മൂടിയില്ല. വീൽച്ചെയർ ഉപയോഗിക്കുന്നവരുടെ അവസ്ഥ എന്താകുമെന്നെങ്കിലും ചിന്തിക്കണം. അറബിക്കടലിന്റെ റാണിയെന്നാണ് കൊച്ചിക്ക് വിശേഷണമെങ്കിലും കാര്യങ്ങൾ പരിതാപകരമാണ്.
ബസുകളുടെ അമിതവേഗത്തെക്കുറിച്ച് പരാതി പറയാൻ എല്ലാ ബസിലും ഫോൺനമ്പർ നൽകണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ നമ്പരിലേക്ക് വിളിച്ചാൽ ആരും എടുക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |