ട്രംപ് പ്രസിഡന്റാകുമെന്ന് ഉറപ്പായെങ്കിലും അധികാരമേൽക്കാൻ 11 ആഴ്ചയോളം നീളുന്ന നടപടിക്രമങ്ങളുണ്ട്. ജനുവരി 20നാണ് യു.എസ് പ്രസിഡന്റുമാർ അധികാരമേൽക്കുക. 1933ൽ യു.എസ് ഭരണഘടനയുടെ 20-ാം ഭേദഗതിയിലാണ് ജനുവരി 20 പ്രസിഡന്റിന്റെ അധികാരമേൽക്കൽ ദിനമായി (ഇനാഗുറേഷൻ ഡേ) നിശ്ചയിച്ചത്. അതിനുമുമ്പ് ഒരു നൂറ്റാണ്ടിലേറെ മാർച്ച് 4നായിരുന്നു ഇനാഗുറേഷൻ ദിനം. അന്ന് തിരഞ്ഞെടുപ്പിൽ തോറ്റ സർക്കാരിന് നാലു മാസത്തോളം അധികാരത്തിൽ തുടരമായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ (25%) അക്കാലത്ത് രാജ്യത്ത് അരക്ഷിതത്വം സൃഷ്‌ടിച്ചിരുന്നു. 1932 നവംബർ 8ന് തിരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റ് രാജ്യത്തെ കൂട്ടക്കുഴപ്പങ്ങൾ ഒഴിവാക്കാൻ നേരത്തേ അധികാരമേൽക്കാൻ തീരുമാനിക്കുകയും അതനുസരിച്ച് 1993 ജനുവരി 23ന് ഭരണഘടന ഭേദഗതി ചെയ്യുകയുമായിരുന്നു.
നവംബർ അഞ്ചിൽ തുടങ്ങി ജനുവരി 20 വരെ തിരഞ്ഞെടുപ്പ് പ്രക്രിയ നീളും. നവംബർ 6 മുതൽ ഡിസംബർ 11 വരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാനങ്ങൾ സാക്ഷ്യപ്പെടുത്തണം. ഡിസംബർ 17ന് ഇലക്ടറൽ കോളേജ് അംഗങ്ങൾ പ്രസിഡന്റിന് ഔപചാരികമായി വോട്ടുചെയ്യും. ജനുവരി 6ന് യു.എസ് കോൺഗ്രസ് സമ്മേളിച്ച് ഇലക്ടറൽ വോട്ടുകൾ എണ്ണി ഉറപ്പിക്കും. ഫലം പ്രഖ്യാപിക്കും. ഇതോടെ ഔദ്യോഗിക പ്രക്രിയകൾ അവസാനിക്കും. ജനുവരി 20ന് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |