തിരുവനന്തപുരം.കോൺഗ്രസിനോടുള്ള അടവു നയസമീപനം സി.പി.എം മാറ്റില്ല. ഓരോ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരണം തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നയംഅതാത് സംസ്ഥാന ഘടകങ്ങൾക്ക് രൂപീകരിക്കാമെന്നാണ് പാർട്ടി നിലപാട്.കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റി യോഗവും ഈ നിലപാട് ശരിവയ്ക്കുകയായിരുന്നു. സീതാറാം യെച്ചൂരി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടി കൈക്കൊണ്ട ഈ തീരുമാനം യെച്ചൂരിയുടെ നയമായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും
അത് പാർട്ടി കൂട്ടായി കൈക്കൊണ്ട നിലപാടായിരുന്നു.എന്നാൽ ഇന്ത്യാ സഖ്യത്തിന്റെ കോർ കമ്മിറ്റിയുടെ ഭാഗമാകേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ല.
ഇം.എം.എസ് പണ്ടേ പറഞ്ഞു
പാർട്ടി ഇപ്പോൾ അംഗീകരിച്ചു
പാർട്ടി കോൺഗ്രസിൽ നിന്ന് അടുത്ത പാർട്ടി കോൺഗ്രസിലേക്കുള്ള കാലയളവിൽ എന്തൊക്കെ ചെയ്തുവെന്നരാഷ്ട്രീയ റിപ്പോർട്ട് ഇക്കുറി പാർട്ടി കീഴ് ഘടകങ്ങളിലെല്ലാം ചർച്ച ചെയ്ത് അഭിപ്രായം തേടും. കരട് റിപ്പോർട്ടിൽ ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും ഈ റിപ്പോർട്ട് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുക.പണ്ട് ഇ.എം.എസ്. ജർമ്മനിയിൽ പാർട്ടി സമ്മേളനത്തിനു പോയി വന്നശേഷം അവിടുത്തെ ഈ രീതിയെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.അന്ന് പാർട്ടി അത് ചെവിക്കൊണ്ടില്ല.ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഇതാദ്യമായി അത് നടപ്പിലാക്കുകയാണ്.ഇതിനു പുറമെ പോളാർ റിപ്പോർട്ട് എന്ന് പാർട്ടി വിശേഷിപ്പിക്കുന്ന സംഘടനാറിപ്പോർട്ട് ഡിസംബർ 7,8 തിയതികളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്ത് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |