വയനാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. നുണ പരിശോധനയ്‌ക്ക് ഞാൻ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്‌ക്ക് വിധേയരാക്കണമെന്നും രാഹുൽ പറഞ്ഞു. രാഹുൽ തുടർച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദൻ രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുൽ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |