മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന അദിഷ്ടശാലി എന്ന ചിത്രത്തിൽ ആർ. മാധവൻ നായകൻ . മഡോണ സെബാസ്റ്റ്യൻ ആണ് മറ്റൊരു പ്രധാന താരം. ധനുഷ് ചിത്രം തിരിച്ചിന്ദ്രമ്പലം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിത്രൻ ജവഹർ. ആഗോള തലത്തിൽ ചിത്രം നൂറുകോടിയിലധികം കളക്ഷൻ നേടിയിരുന്നു. അതേസമയം ബോളിവുഡ് ചിത്രം ശെയ് ത്താൻ ആണ് മാധവന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. അജയ് ദേവഗൺ നായകനായ ചിത്രത്തിൽ ജ്യോതികയും പ്രധാന വേഷത്തിൽ എത്തി. ചിത്രം ഹൊറർ ഗണത്തിൽപ്പെട്ടതാണ്. ചിത്രം 212 കോടിരൂപ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രം അജയ് ദേവ് ഗൺ ആണ് നിർമ്മിച്ചത്. സുധാകർ റെഡ്ഡിയകാന്തിയാണ് ഛായാഗ്രഹണം. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ മാധവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |