തൃശൂർ: അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം യുദ്ധവെറിയന്മാരായ ആയുധക്കച്ചവടക്കാരെ സന്തോഷിപ്പിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജില്ലാ കൗൺസിൽ സംഘടിപ്പിച്ച 'ഒക്ടോബർ വിപ്ലവ സ്മരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി, ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ് എന്നിവർ യോജിച്ച് യുദ്ധവെറിയന്മാർക്കായി നിലകൊള്ളുന്ന കാഴ്ച ലോകം കാണേണ്ടിവരും. സമാധാന പാത പിന്തുടർന്ന സോവിയറ്റ് യൂണിയനെ മറന്നാണ് മോദി ഭരണകൂടം പുതിയ സാമ്രാജ്യത്വ കൂട്ടുകെട്ടുണ്ടാക്കുന്നത്. സാമ്രാജ്യത്വത്തിന് മേൽ സോഷ്യലിസം ബദൽ തീർത്ത ആദ്യ മുന്നേറ്റമായിരുന്നു ഒക്ടോബർ വിപ്ലവം. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, അഡ്വ.ടി.ആർ.രമേഷ്‌കുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |