SignIn
Kerala Kaumudi Online
Saturday, 24 August 2019 8.25 AM IST

കല്ലും മണ്ണും മലയും താണ്ടി അവരെത്തുന്നു,​ ദുരിത പേമാരിയിൽ താങ്ങായി ജീപ്പേഴ്സ് ക്ലബ്

jeepers-club

തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ചില പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. വിവിധ ആദിവാസി ഉൗരുകൾ ഇത്തരം പ്രദേശങ്ങളിൽപെടുന്നവയാണ്. അവർക്ക് ദുരിതാശ്വാസമെത്തിച്ച് വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്തുള്ള ജീപ്പേഴ്സ് ക്ലബ്.

jeepers-club

കഴിഞ്ഞ വർഷം പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലും ഇവർ സജീവമായിരുന്നു. തിരുവല്ല,​ പത്തനംതിട്ട,​ റാന്നി,​ ‌ചെങ്ങന്നൂർ,​ മൂന്നാർ തുടങ്ങിയിടത്താണ് കഴിഞ്ഞ വർഷം ക്ലബ് പ്രതിനിധികൾ സഹായമെത്തിച്ചത്. ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിത സംയുക്ത സമിതിയുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചത്. ഇത്തവണ മാനന്തവാടി,​ അട്ടപ്പാടി,​ അഗളി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത്.

jeepers-club

ഒാരോ വീടിലും നേരിട്ട് സഹായമെത്തിക്കാനാണ് ഇവരുടെ ശ്രമം. സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒാഫ് റോഡ് വാഹനങ്ങളായ താർ,​ ജിപ്സി,​ തുടങ്ങിയ 4X4 വാഹനങ്ങളിലാണ് ജീപ്പേഴ്സ് എത്തുക. തിരുവനന്തപുരത്തുള്ള സാൽവേഷൻ ആർമി ജോൺസൺ ഹാളിലാണ് ജീപ്പേഴ്സ് ക്ലബിന്റെ കളക്ഷൻ പോയിന്റ്. നാനതുറകളിലുള്ള ആളുകളാണ് കളക്ഷൻ പോയിന്റിൽ സാധനങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നാളെ 15 വാഹനങ്ങളിലാണ് സാധനങ്ങളുമായി പുറപ്പെടുന്നത്. സാധനങ്ങൾ ഇപ്പോൾ എത്തുന്നത് കുറവാണെന്നും ദുരിതബാധിതർക്ക് വേണ്ടി സഹായങ്ങൾ നൽകണമെന്നും ക്ലബ് അംഗങ്ങൾ ആവശ്യപ്പെടുന്നു. 140 അംഗങ്ങൾ അടങ്ങിയ സംഘടനയാണ് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്.

jeepers-club

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JEEPERS CLUB, COLLECTION POINTS, DISASTER RELIEF, OFF ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.