അടൂർ: ഉപജില്ല സ്കൂൾ കലോത്സവം ഇന്നുമുതൽ അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കന്യാദേവി മുഖ്യപ്രഭാഷണം നടത്തും . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി രാജീവ് കുമാർ, വിദ്യാഭ്യാസ ഓഫീസർ ഭീമാ ദാസ് തുടങ്ങിയവർ സംസാരിക്കും. 13ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള അദ്ധ്യക്ഷതവഹിക്കും.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വിപിൻ കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രവി ദേവി, സ്‌കൂൾ പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, മാനേജർ രാജൻ ഡി.ബോസ്, പി.ടി.എ പ്രസിഡന്റ് പി.അജികുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡി. അജിതകുമാരി, ഹെഡ്മിസ്ട്രസ് ദയാരാജ് തുടങ്ങിയവർ സംസാരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |