കൊച്ചി: ഹേമ കമ്മിറ്റി ശുപാർശയിൽ സർക്കാരിന്റെ പുതിയ നിയമത്തിൽ സ്ത്രീപക്ഷ നിലപാട് ഉറപ്പാക്കാൻ ഹൈക്കോടതി കരട് നിർദ്ദേശങ്ങൾ നൽകും. ഇതിൽ കോടതിയെ സഹായിക്കാൻ അഡ്വ. മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് നടപടി.
തങ്ങളുടെ നിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ളിയു.സി.സി. അറിയിച്ചു. സിനിമാ തൊഴിലിടങ്ങളിൽ ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയൺമെന്റ് ഓഫീസർ അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷിചേർന്ന കൾച്ചറൽ അക്കാഡമി ഫോർ പീസ് ആവശ്യപ്പെട്ടു. എല്ലാ നിർദ്ദേശങ്ങളും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
മറുപടിക്ക് സർക്കാർ സമയം തേടി. സിനിമാ മേഖലയെ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നതിൽ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചു. ആശങ്ക വേണ്ടെന്ന് കോടതി വ്യക്തമാക്കി. 21 ന് വീണ്ടും പരിഗണിക്കും.
അന്വേഷണത്തോട് സഹകരണമില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 26 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. 18 അതിജീവിതകൾ മൊഴി രേഖപ്പെടുത്തുന്നത് ഉൾപ്പെടെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ സമയം തേടി.
അഞ്ചുപേർ തുടർ നടപടികൾക്ക് താത്പര്യമില്ലെന്ന് അറിയിച്ചു. മൂന്ന് പേർ ഹേമ കമ്മിറ്റിയിൽ നൽകിയതായി പറയുന്ന മൊഴിയെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. അതിനാൽ യഥാർത്ഥത്തിൽ മൊഴി നൽകിയത് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എ.ജി വിശദീകരിച്ചു.
ചില മൊഴികളിലെ പ്രാഥമികാന്വേഷണം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടത്തണമെന്ന് ജോസഫ് എം.പുതുശ്ശേരിക്കായുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സക്കാരിന്റെ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണം തുടരട്ടെയെന്ന് നിർദ്ദേശിച്ചു. ഇതിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നില്ല. ഡിസംബർ 31നകം അന്വേഷണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
കപിൽ സിബലിന്ഫീസായി
കേരളം നൽകിയത് 1.21 കോടി
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റലിനെതിരെയും കടമെടുപ്പ് പരിധി കേന്ദ്രം നിയന്ത്രിച്ചതിനെതിരെയും സുപ്രീംകോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിന് ഫീസായി സർക്കാർ നൽകിയത് 1, 21, 50,000 രൂപ.
സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ ഹാജരായ കപിൽ സിബൽ ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപ. ഈ കേസിൽ മേയ് 7 ന് സുപ്രീം കോടതിയിൽ ഹാജരായതിന് 15.50 ലക്ഷം നവംബർ 5ന് അനുവദിച്ചു. ഒക്ടോബർ 10 ന് ഇതേ കേസിൽ ഹാജരായതിന് 15.50 ലക്ഷം നേരത്തേ അനുവദിച്ചിരുന്നു. ഒറ്റ കേസിൽ രണ്ട് തവണയായി കപിൽസിബൽ വാങ്ങിയത് 31 ലക്ഷം.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളം നൽകിയ കേസിൽ കപിൽ സിബലിന് 90. 50 ലക്ഷം രൂപയാണ് ഫീസ് കൊടുത്തത്. അഡ്വക്കേറ്റ് ജനറലിന് 2,40,000 രൂപയും ഫീസ് നൽകി.
1, 21, 50,000 രൂപ
കപിൽസിബലിന്
2,40,000 രൂപ
അഡ്വക്കേറ്റ് ജനറലിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |