തിരുവനന്തപുരം : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ ( ആർ. ജി. സി. ബി ) 2025 ജനുവരിയിൽ ആരംഭിക്കുന്ന പി എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്‌സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പഠനത്തിന് അപേക്ഷിക്കാം. ലൈഫ്/ അഗ്രിക്കൾച്ചറൽ/ എൻവയൺമെന്റൽ / വെറ്ററിനറി/ ഫാർമസ്യൂട്ടിക്കൽ / മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യു.ജി.സി 10-പോയിൻറ് സ്‌കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും വേണം. അഞ്ച് വർഷം സാധുതയുള്ള ജെ.ആർ.എഫ് ( യു.ജി.സി / സി.എസ്.ഐ.ആർ / ഐ.സി.എം.ആർ / ഡി.ബി.ടി /ഡി.എസ്.ടി-ഇൻസ്പയർ) അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവർക്ക് പി എച്ച്.ഡിക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 26. എസ്.സി / എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഈമാസം 20വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phd2024-Nov/ സന്ദർശിക്കുക.
സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനത്തിന് മോളിക്യുലാർ ടെക്നിക്കൽ പ്രവൃത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പി എച്ച്.ഡിയുള്ളവർക്കും (ഡി.എൻ.എ ഐസൊലേഷൻ, പി.സി.ആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എം.എൽ.പി.എ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പി എച്ച്.ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഒഫ് ജെനറ്റിക് ഡിസോർഡറിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ബയോ ഇൻഫർമാറ്റിക്സ് അനാലിസിസ് ഒഫ് എൻ.ജി.എസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധി 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |