ബംഗളൂരു: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ബംഗളൂരുവിലെ കഫേയിലിരുന്ന് കോഫി ആസ്വദിക്കുന്ന ചിത്രങ്ങൾ വൈറൽ. തേഡ് വേവ് കഫേയിൽ അക്ഷതക്കൊപ്പം ശാന്തനായി ഇരിക്കുന്ന സുനകിനെ ചിത്രങ്ങളിൽ കാണാം. വെളുത്ത ഷർട്ടും കറുത്ത പാന്റുമാണ് സുനകിന്റെ വേഷം.
സെൽഫിക്കായി അടുത്തെത്തിയവരെ ഇരുവരും നിരാശരാക്കിയില്ല. തിരക്ക് കാരണം ഇരുവരും കോഫി കുടിക്കാൻ അപൂർവമായാണ് പൊതുയിടങ്ങളിലെത്താറുള്ളത്. ബംഗളൂരുവിലെ രാഘവേന്ദ്രസ്വാമി മഠവും സന്ദർശിച്ചു. 2022 -2024 ലാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |