ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെംപ് തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനി യുവതിയുടെ വീഡിയോ വൈറലാകുന്നു. താൻ മുസ്ലീമാണ്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണെങ്കിലും ട്രംപ് ആണ് തന്റെ പിതാവെന്ന് അവർ പറയുന്നു. പത്രസമ്മേളനത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദിയിലും ഉറുദുവിലുമാണ് അവർ സംസാരിച്ചത്. കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ട്രംപിന്റെ വീട്ടിലായിരുന്നു. ട്രംപിന്റെ ഭാര്യയായ മെലാനിയ ട്രംപ് മോശമായി പെരുമാറിയതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് അമ്മയെയും കൂട്ടി മടങ്ങിയതെന്നും യുവതി പറയുന്നു. ഏറെക്കാലം മുമ്പ് പുറത്തുവന്ന വീഡിയോ ഇപ്പോൾ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് വൈറലായത്.
A Pakistani girl claims to be Donald Trump's daughter, saying in Urdu that she's a Muslim and Punjabi, but her father is Trump. She adds that Melania didn't treat her well, so her mother brought her back to Pakistan.#ElectionDay #USElections2024pic.twitter.com/b0N3BCmLTf
— Fazal Afghan (@fhzadran) November 6, 2024
ഡൊണാൾഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായ സമയത്താണ് ഈ വീഡിയോ പുറത്തുവരുന്നത്. അന്നും ഇപ്പോഴും യുവതിയെ പരിഹസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. 'മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടിയാണെന്ന് തോന്നുന്നു', 'ട്രംപ് എന്നെങ്കിലും പാകിസ്ഥാനിൽ വന്നാൽ എല്ലാം പറഞ്ഞ് ശരിയാക്കാം', 'ഡൊണാൾഡ് ട്രംപിന്റെ പാകിസ്ഥാനി മുസ്ലിം മകളെ എല്ലാവരും പരിചയപ്പെടൂ', 'മാനസികരോഗി' തുടങ്ങി നിരവധി കമന്റുകൾ യുവതിക്കെതിരെ വന്നിട്ടുണ്ട്. എന്നാൽ, യുവതിയെ അനുകൂലിച്ചുകൊണ്ടും ചിലർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |