കൊണ്ടാഴി: കേരളത്തിൽ നടക്കുന്നത് ജനസേവനമല്ലെന്നും കൊള്ളയടിക്കലാണെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. ദളിത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം സ്‌പെഷ്യൽ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പിന്നാക്ക സമുദായക്കാരെയും പ്രത്യേകിച്ച് പട്ടികജാതി, ആദിവാസി മേഖലകളിലുള്ളവരെയും ചൂഷണം ചെയ്യുന്ന സർക്കാരാണിത്. ജനങ്ങളെ മറന്നുള്ള ദുർഭരണത്തിനെതിരായ ജനവിധിയായിരിക്കും ഇത്തവണ ചേലക്കരയിലുണ്ടാവുകയെന്നും പറഞ്ഞു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. വാസുദേവൻ അദ്ധ്യക്ഷനായി. ദളിത് കോൺഗ്ര് ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, സുലൈമാൻ, ധന്യ ചന്ദ്രൻ, വി.ടി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |