കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആണിക്കല്ലായിരുന്നു ആർ. ശങ്കറെന്ന് എ.ഐ.സി.സി മുൻസെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ പറഞ്ഞു. ജാതീയ അധീശത്വങ്ങൾക്കെതിരെ പോരാടിയ ആർ. ശങ്കർ പിന്നാക്ക അവശ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിസ്തുല സേവനമാണ് അനുഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധവാ പെൻഷൻ, വിദ്യാഭ്യാസ പരിഷ്‌കരണം, വ്യവസായവത്കരണം, വൈദ്യുതോത്പാദനം തുടങ്ങിയ ആർ. ശങ്കർ എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. നേതാക്കളായ കെ.ബി. മുഹമ്മദ് കുട്ടി, ജോസഫ് ആന്റണി, പി.വി. സജീവൻ, സേവ്യർ തായങ്കേരി, എം.പി. ദിവദത്തൻ, ഹെൻട്രി ഓസ്റ്റിൻ, ജോഷി പള്ളൻ, വി.കെ. ശശികുമാർ, ടി.കെ. രമേശൻ, കെ.വി. ആന്റണി, പി. വിജയൻ, വത്സലൻപിള്ള, വി.എൻ. പുരുഷോത്തമൻ, നോർമൻ ജോസഫ്, സിജു നടുവിലവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |