നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി പോസ്റ്റൽവകുപ്പ് '0484 എയ്റോ ലോഞ്ച് സ്‌പെഷ്യൽ പോസ്റ്റൽ കവർ' പുറത്തിറക്കി. പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ. ഗിരി, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചേർന്നാണ് സ്‌പെഷ്യൽ പോസ്റ്റൽകവർ പ്രകാശിപ്പിച്ചത്.
50,000 ചതുരശ്ര അടിയിലായി 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, ഒരു കോവർക്കിംഗ് സ്‌പേസ്, ജിം, സ്പാ എന്നിവയുൾപ്പെടെയുള്ള ലോഞ്ച് യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ ലഭ്യമാക്കാനാവും. വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആലുവ ഡിവിഷൻ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് ജിസി ജോർജ്, സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ലെനി സെബാസ്റ്റ്യൻ, സിയാൽ ഉദ്യോഗസ്ഥർ, പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |