അമരൻ സിനിമയിൽ സായ് പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച് നടി ജ്യോതിക പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് അമരത്തിലൂടെ സംവിധായകൻ രാജ്‌കുമാർ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമനുശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ളാസിക്കാണ് അമരനെന്നും ജ്യോതിക കുറിച്ചു.
"" അമരനും ടീമിനും സല്യൂട്ട്. അഭിനന്ദനങ്ങൾ ശിവ കാർത്തികേയൻ. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഉൗഹിക്കാൻ കഴിയും. സായ്‌പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ. അവസാന 10 മിനിട്ടിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ശ്രീമതി ഇന്ദു റെബേക്ക വർഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജർ മുകുന്ദ് വരദരാജൻ - ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു. ഞങ്ങളുടെ കുട്ടികളെ നിങ്ങളെപോലെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ഉചിതമായ ആദരാഞ്ജലിയാണ്. ജയ്‌ഹിന്ദ്. ദയവായി ഈ വജ്രം പ്രേക്ഷകർ കാണാതെ പോകരുത്. ജ്യോതികയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |