വിജയ് ദേവകൊണ്ടയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പിരീഡ് ആക്ഷൻ ഡ്രാമയിൽ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ളൂ. ഇതാദ്യമായാണ് അർനോൾഡ് വോസ്ളു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. വിജയ് ദേവര കൊണ്ട ചിത്രത്തിൽ പ്രധാന വേഷത്തിലാണ് അർനോൾഡ്എത്തുന്നത്. ദ മമ്മി, ദ മമ്മി റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രതിനായകനായി എത്തി ലോക സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അർനോൾഡ് വോസ്ളൂ. വിഡി 14 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും .ടാക്സിവാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം രാഹുൽ സംകൃത്യനും വിജയ് ദേവര കൊണ്ടയും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. അതേസമയം ലൈഗർ എന്ന വിജയ് ദേവരകൊണ്ട ചിത്രത്തിൽ മൈക്ക് ടൈസൺ അതിഥി വേഷത്തിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |