ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന തരത്തിൽ ഗോസിപ്പുകൾ ഉയരുമ്പോൾ നടി നിമ്രിത് കൗറിന്റെ പേര് കൂടി വിവാദത്തിൽ. എന്നാൽ, നിമ്രിത് - അഭിഷേക് ബന്ധത്തെ തള്ളിക്കളഞ്ഞ് കഴിഞ്ഞ ദിവസം ബച്ചൻ കുടുംബത്തിലെ അടുത്ത വ്യക്തി പേര് വെളിപ്പെടുത്താതെ സൂം ടിവിയോട് പ്രതികരിച്ചിരുന്നു. അസംബന്ധവും ദ്രോഹിക്കുന്നതും ചവറ്റുകുട്ടയിൽ ഇടേണ്ടതുമായ ഗോസിപ്പ് എന്നാണ് പ്രതികരിച്ചത്. സിറ്റഡൽ ഹണി ബണ്ണി എന്ന സീരീസിന്റെ പ്രീമിയറിനിടെ നിമ്രിത് കൗർ നടത്തിയ പ്രതികരണം ശ്രദ്ധേയമായി. വിവാഹം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് താൻ സിംഗിളാണ് എന്ന തരത്തിൽ മറുപടി നൽകി. ഈ ചോദ്യത്തിന് കൂടുതൽ പ്രതികരിക്കാനും അവർ തയാറായില്ല. അതേസമയം നവംബർ 1ന് ഐശ്വര്യയുടെ 51-ാം ജന്മദിനമായിരുന്നു. എന്നാൽ ജന്മദിനത്തിൽ അഭിഷേക് ഉൾപ്പെടെ ബച്ചൻ കുടുംബത്തിൽ നിന്ന് ആരും തന്നെ പരസ്യമായി ഐശ്വര്യയ്ക്ക് ആശംസ നേർന്നില്ല. ഐശ്വര്യയുടെ ഭർതൃപിതാവായ അമിതാഭ് ബച്ചൻ പോലും ഐശ്വര്യയുടെ ജന്മദിനത്തിൽ ആശംസകൾ പങ്കുവച്ചില്ല എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ വിവിധ അവസരങ്ങളിൽ സ്നേഹത്തോടും വാത്സല്യത്തോടും കൂടി ദൈർഘ്യമേറിയ ബ്ളോഗ് പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ള ആളാണ് ബച്ചൻ. ഐശ്വര്യയും അഭിഷേകും ഇതിന് മുൻപൊരിക്കലും ജന്മദിനത്തിൽ സ്നേഹം പരസ്പരം പരസ്യമായി പ്രകടിപ്പിക്കാൻ മടിച്ചില്ല. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 5ന് അഭിഷേകിന്റെ 48-ാം ജന്മദിനത്തിൽ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ രണ്ടു ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ''നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു, എന്ന കുറിപ്പോടെയായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |