കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ അഗ്രഗാമി കിസാൻ സഭ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ അഗ്രഗാമി സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ വിജയൻ ആലപ്പുഴ ഉദ്ഘാടനം ചെയതു. ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു . പ്രകാശ് മൈനാഗപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ, പി.ജനാർദ്ദനൻ, ടി.എം.സത്യജിത്ത് പണിക്കർ, എം.വിനയൻ. സംഗീത് ചേവ്വായൂർ, ഗണേഷ് കാക്കൂർ, സന്തോഷ് കുമാർ തേറയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |