കൊച്ചി: ബോർഡ് റൂമിന് അപ്പുറമുള്ള വ്യക്തി ജീവിതത്തിലെ അനുഭവക്കുറിപ്പുകളും ചിന്തകളും പങ്കുവെയ്ക്കുന്ന എ.വി.എ. ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ എ. വി . അനൂപിന്റെ 'യൂ ടേൺ" എന്ന പുസ്തകത്തിന്റെ തമിഴ് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പുറത്തിറക്കി. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ദുബായിലെ ക്യുവാന്റ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജയന്തിമാല സുരേഷ്, സാമൂഹിക പരിഷ്കർത്താവും ആഗോള തമിഴ് നേതാവുമായ എസ്. എസ് . മീരാൻ, തമിഴ് പ്രവാസി വെൽഫയർ ബോർഡ് അംഗം പോൾ പ്രഭാകർ, യു.എ.ഇ. തമിഴ് സംഘം പ്രസിഡന്റ് രമേഷ് വിശ്വനാഥൻ എന്നിവർ സ്വീകരിച്ചു. ഇംഗ്ളീഷ് പതിപ്പിന്റെ കവറിന്റെ പ്രകാശനം ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് നിർവഹിച്ചു.
യു ടേണിന്റെ മലയാളം പതിപ്പിന്റെ പ്രസാധകർ ഡി. സി. ബുക്സാണ്. മെഡിമിക്സ്, മേളം സഞ്ജീവനം എന്നീ ആഗോള ബ്രാൻഡുകളുടെ സാരഥിയാണ് എ. വി. അനൂപ്, തിരക്കുപിടിച്ച ബിസിനസ് ജീവിതത്തിനൊപ്പം നാടകം, സിനിമ, സാമൂഹിക സേവനം എന്നിവയിൽ സജീവമാകാൻ ഒരാൾക്ക് എങ്ങനെ കഴിയുമെന്നതാണ് യു ടേൺ എന്ന പുസ്തകത്തിലൂടെ എ.വി. അനൂപ് വ്യക്തമാക്കുന്നത്. കൊറോണ കാലത്തെ ചിന്തകളും കുട്ടിക്കാല ഓർമ്മകളും ഈ പുസ്തകത്തിന്റെ അടിയൊഴുക്കാണ്. അച്ഛന്റെ മരണവും, മറ്റു പ്രതിസന്ധികളിൽ നിന്നും കോർപ്പറേറ്റ് ഓഫീസിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്രയും വായനക്കാരെ ത്രസിപ്പിക്കുന്നതാണ്. കൂടാതെ മെഡിമിക്സിനു മാത്രം അവകാശപ്പെടാവുന്ന ആസ്വാദ്യകരമായ ഗന്ധത്തിന്റെ കഥയും ചരിത്രവും പുസ്തകത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |